
തിരുവനന്തപുരം: ഡൽഹിയിലും തിരുവനന്തപുരത്തും മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ എ.ഐ.സി.സി പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക, പട്ടിക വിഭാഗങ്ങളെ വെട്ടിനിരത്തിയതായി ഗുരുതര ആക്ഷേപം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രഖ്യാപിച്ച 77 ഭാരവാഹികളുള്ള പുതിയ പട്ടിക സംഘടനാ തലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണെന്ന് ഈ വിഭാഗങ്ങൾക്കിടയിൽ പൊതുവികാരം ശക്തമാണ്.
സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ സുപ്രധാന തീരുമാനമെടുക്കുന്ന കെ.പി.സി.സി സമിതികളിൽ പ്രാതിനിധ്യം കുറഞ്ഞത് പിന്നാക്ക വിഭാഗങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പ്രധാന സമിതികളിൽ ഈഴവർക്ക് ഇടമില്ല; നാടാർ, പട്ടിക വിഭാഗത്തിനും കടുത്ത അവഗണന
പുറത്തിറക്കിയ ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള 77 ഭാരവാഹികളുടെ പട്ടികയിൽ, പ്രധാന സമിതികളിലും ഉയർന്ന പദവികളിലും ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
പുതിയതായി ഉൾപ്പെടുത്തിയ ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്ന് ഒരാളുമില്ല.
13 വൈസ് പ്രസിഡന്റുമാരിൽ 3 പേർ മാത്രം ഈഴവ സമുദായത്തിൽ നിന്നുള്ളവർ.
58 ജനറൽ സെക്രട്ടറിമാരിൽ 5 പേർ മാത്രം ഈഴവ സമുദായത്തിൽ നിന്നുള്ളവർ.
നാടാർ സമുദായത്തിൽ നിന്ന് ഒരു ജനറൽ സെക്രട്ടറി മാത്രമാണുള്ളത്.
പട്ടിക വിഭാഗങ്ങൾക്കും കടുത്ത അവഗണന നേരിട്ടതായാണ് റിപ്പോർട്ട്.
എൻ. ......
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും വാതിൽപ്പടിയിലെയും കിലോക്കണക്കിന് സ്വർണ്ണം കൊള്ളയടിച്ച കേസിൽ വൻ വഴിത്തിരിവ്. സ്വർണ്ണം ദേവസ്വം ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകിയെന്നടക്കം നിർണ്ണായക വിവരങ്ങൾ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ......
ന്യൂഡൽഹി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തന്നെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചെന്ന ഛത്തീസ്ഗഢ് കോൺഗ്രസ് നേതാവ് ഹേമന്ത് ചന്ദ്രാകറിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. വെള്ളിയാഴ്ച ഹർജി പരിഗണിക്കുന്നതിനിടെ, ചന്ദ്രാകറിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബസന്ത്, ഇ.ഡി. ......
കൊല്ലം: അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മരുതിമലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. ......
ന്യൂഡൽഹി: “2014-നു മുമ്പ് ഇന്ത്യ ലോകത്തെ ദുർബലമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലായിരുന്നെങ്കിൽ ഇന്ന് അതേ ഇന്ത്യ ലോകത്തിലെ മുൻനിര അഞ്ചു സമ്പദ്വ്യവസ്ഥകളിലൊന്നായി ഉയർന്നിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ഇനി ആർക്കും തടയാനാകില്ലെന്നും മോദി പറഞ്ഞു. ......
പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് തൃശൂർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച മൂന്ന് വയസ്സുകാരിക്ക് ആന്റിവെനം നൽകാത്തതും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങളിലെ നീതി നിഷേധം പരിശോധിക്കുവാൻ മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി ഓഫീസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.പാമ്പ് കടിയേറ്റ ആലമറ്റം കാച്ചപ്പിള്ളി ബിനോയിയുടെയും ലയനയുടെയും മൂന്ന് വയസ്സ് പ്രായമുള്ള മകൾ ആവ്റിനെ അടിയന്തിര സ്വഭാവത്തിൽ തൃശൂർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ ബി.എസ്. ......
കൊച്ചി: ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പിന്റെ പൊതുസൗകര്യ വികസന പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന് സെന്‍ട്രലിന്റെ സഹകരണത്തോടെ ക്ലീന്‍ ടോയ്ലറ്റ് എന്ന പേരില്‍ കണ്ടയ്നര്‍ ടോയ്ലറ്റ് വൈറ്റില ബസ് ഷെല്‍ട്ടറിന് സമീപം സ്ഥാപിക്കുന്നു. ആധുനിക കണ്ടയ്നര്‍ ടോയ്ലറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18ന് രാവിലെ ഒന്‍പതരയ്ക്ക് കൊച്ചി മേയര്‍ അഡ്വ. ......
കൊച്ചി: കേരളവും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര, തൊഴില്‍, സംസ്ക്കാരം ഉള്‍പ്പെടെയുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലെ കേരള ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ചേംബറും (കെബിപിസിഎ), കമ്മ്യൂണിറ്റി മൈഗ്രന്റ് റിസോഴ്സ് സെന്ററും (സിഎംആര്സി) സഹകരിച്ച് സമ്മിറ്റ് നടത്തുന്നു. 2026 ഫെബ്രുവരി 13,14 തീയതികളിലാണ് സമ്മിറ്റ്. സിഡ്നി ഹില്ട്ടന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വീരേശ്വരാനന്ദ സമിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ......
കൊച്ചി: പാലാരിവട്ടം പുന്നുരുന്നി ഇല്‍ഫത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വലിയുല്ലാഹി പള്ളിപ്പടി അഹമ്മദ് കുട്ടി മുസല്യാര്‍ 64-ാമത് ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 19 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആണ്ടുനേര്ച്ചയോടുബന്ധിച്ച് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയുടെ നേതൃത്വത്തില്‍ സമൂഹ സിയാറത്ത്, ദിക്റ് ഹല്‍ഖ, മതപ്രഭാഷണ പരമ്പര, മദ്റസ വിദ്യാര്‍ഥികളുടെ വിജ്ഞാന മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. മതപ്രഭാഷണ പരമ്പര പുന്നുരുന്നി ഉസ്താദ് അല്‍ഹാജ് കെ കുഞ്ഞുമുഹമ്മദ് മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: രണ്ടു നാൾ നീണ്ടുനിൽക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ തുടക്കമായി. അൺ എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ......